സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ സമഗ്ര എ ഐ നയം പ്രഖ്യാപിക്കും; രണ്ട് ദിവസം നീണ്ടു നിന്ന ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് ഇന്ന് സമാപനം

സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സമഗ്ര എ ഐ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ. ജൻ എ ഐ കോൺക്ലെവ് മാതൃകയിൽ ഓഗസ്റ്റ് 24ന് റോബോട്ടിക് റൗണ്ട് ടേബിൾ സംഘടിപ്പിക്കും. രണ്ട് ദിവസം നീണ്ടു നിന്ന രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ജൻ എ ഐ കോൺക്ലവിന് കൊച്ചിയിൽ സമാപനം. സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സർക്കാരിന്റെ കോൺക്ലേവ് നയ പ്രഖ്യാപനത്തോടെയാണ് കൊച്ചിയിൽ നടന്ന രണ്ട് ദിവസം നീണ്ട രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലേവ് സമാപിച്ചത്.

Also Read: എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

എ ഐ അധിഷ്ഠിത മേഖലകളിൽ സർക്കാരിന്റെ പൂർണ പിന്തുണയും നയ പ്രഖ്യാപനം ഉറപ്പ് നൽകുന്നു. ഐ ടി ഭീമൻ ഐബി എമ്മുമായി സഹകരിച്ചു എ ഐ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും തീരുമാനമുണ്ട്. ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. ഐ ബി എമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ ജൻ എ ഐ കോൺക്ളവിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അടക്കം രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്.

Also Read: അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര്; യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം

ലോകത്തിലെ എല്ലാ മേഖലകളിലുമുള്ള എ ഐ വിദഗ്ധരാണ് സെക്ഷനുകൾ നയിച്ചത്. ചോദ്യോത്തര വേളകളും ഡെമോൺസ്ട്രഷനുകളും സമ്മേളനം ആകർഷകമാക്കി. പുതിയ പാതകളിൽ കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കോൺക്ലേവിനായെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും വിലയിരുത്തിയാണ് കോൺക്ലേവ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News