കത്തോലിക്ക സഭയുടെ ‘സഹസ്രാബ്‌ദ വിശുദ്ധ’ പദവിയിലേക്ക് ഇറ്റാലിയന്‍ കൗമാരക്കാരന്‍ ; മരിച്ചത് 15-ാം വയസില്‍, ശ്രദ്ധ നേടിയത് ‘കമ്പ്യൂട്ടര്‍ പ്രതിഭ’യായി

കത്തോലിക്ക സഭയുടെ വിശുദ്ധപദവിയിലേക്ക് 15-ാം വയസില്‍ അന്തരിച്ച ഇറ്റാലിയൻ കൗമാരക്കാരൻ. 2006-ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ അക്യൂട്ടിസാണ് ഈ പട്ടികയില്‍ ഇടംപിടിക്കുകയെന്ന് പുറത്തവരുന്ന വിവരം. 1991-ല്‍ ലണ്ടനില്‍ ജനിച്ച കാര്‍ലോ, തന്റെ മരണത്തിന് മുമ്പ് സഭയുടെ പാഠങ്ങൾ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിനായി വെബ്‌സൈറ്റുകള്‍ വികസിപ്പിച്ച ഒരു കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്നു. അതിനുശേഷം അദ്ദേഹം ‘ദൈവത്തിന്റെ സ്വാധീനമുള്ളവന്‍’ എന്നറിയപ്പെട്ടു. ഇറ്റലിയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം മരണശേഷം ഒരു ശവകുടീരത്തിലേക്ക് മാറ്റുകയുണ്ടായി. അവിടെ കൗമാരക്കാരന്‍റെ സാധനങ്ങള്‍ക്കൊപ്പം മൃതദേഹം പ്രദർശിപ്പിച്ചിട്ടുമുണ്ട്.

Also Read: കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ പൊളിഞ്ഞു; തൃശ്ശൂരിൽ മരം വീണ് വാഹനങ്ങൾക്ക് നാശനഷ്ടം: വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്

ഏഴ് വയസ്സുള്ള ബ്രസീലിയന്‍ ആണ്‍കുട്ടി അക്യൂട്ടിസിന്റെ ടി-ഷര്‍ട്ടുകളില്‍ ഒന്ന് തൊട്ടതിനെത്തുടര്‍ന്ന് അപൂര്‍വ പാന്‍ക്രിയാറ്റിക് രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുകയുണ്ടായി. അതേ കുട്ടിക്കുവേണ്ടി ഒരു പുരോഹിതന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് 15 വയസ്സുകാരനെ വിശുദ്ധിയുടെ പാതയിലേക്ക് കൊണ്ടുവരുന്നത്. മാര്‍പ്പാപ്പ വിലയിരുത്തി അംഗീകാരം നല്‍കിയതോടെ വീണ്ടെടുക്കല്‍ അത്ഭുതകരമായി കണക്കാക്കപ്പെട്ടു. അത്ഭുതങ്ങള്‍ മാര്‍പ്പാപ്പ അംഗീകരിച്ചാല്‍ കൗമാരക്കാരന്‍ വിശുദ്ധനാകും.

വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അക്യൂട്ടിസിന്റെ രണ്ടാമത്തെ അത്ഭുതത്തിന് അംഗീകരം നല്‍കി കൗമാരക്കാരനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ യോഗ്യനാക്കി. ഫ്‌ളോറന്‍സില്‍, സൈക്കിള്‍ അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവം അനുഭവപ്പെട്ട ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അവളുടെ അമ്മ അക്യൂട്ടിസിന്റെ ശവകുടീരത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും 10 ദിവസത്തിനുശേഷം മസ്തിഷ്‌ക ക്ഷയം അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. 1990-കളില്‍ ജനിച്ചവരില്‍ നിന്ന് ഇതാദ്യമായിട്ടാണ് ഒരു വിശുദ്ധനെ പ്രഖ്യാപിക്കുവാന്‍ പോകുന്നത്. ഇതിനു മുമ്പ് വിശുദ്ധനാക്കപ്പെട്ട പോപ്പ് ഫ്രാന്‍സിസ് 1926-ല്‍ ആണ് ജനിച്ചത്.

Also Read: കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി പിടിയിൽ

അക്യൂട്ടിസ് കത്തോലിക്ക സംഘടനകള്‍ക്ക് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് തന്നെ, അക്യൂട്ടിസ് മതഭക്തിയുടെ അടയാളങ്ങള്‍ കാണിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മൂന്ന് വയസ്സുള്ളപ്പോള്‍ പോലും അക്യൂട്ടിസ് പള്ളികള്‍ സന്ദര്‍ശിച്ച് പാവപ്പെട്ടവര്‍ക്ക് തന്റെ പോക്കറ്റ് മണി സംഭാവന ചെയ്യാന്‍ അമ്മയോടു ആവശ്യപ്പെടുകയും ചെയ്യുമായിരുന്നുവെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration