ലാപ്ടോപ്പും സ്മാർട്ട് ഫോണും അധികമായി ഉപയോ​ഗിക്കുന്നുണ്ടോ; കാഴ്ചക്ക് തന്നെ പ്രശ്നമായേക്കാവുന്ന കംപ്യൂട്ടർ വിഷൻ സിൻഡ്രോമിനെ പേടിക്കണം

Computer Vision Syndrome

ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഒഴിവാക്കാനാകാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പും ഇല്ലാതെ ഒരു ദിവസം കടന്നുപോകുക എന്നത് തന്നെ പ്രയാസമാണ് അത്രത്തോളം ഈ ഉപകരണങ്ങൾ നമ്മുടെ ജീവിതത്തിൽ ഇഴകിച്ചേർന്നിരിക്കുന്നു. നിരന്തരം ഈ ഉപകരണങ്ങളിൽ അഭിരമിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കണം ഇവ നമ്മുടെ ആരോ​ഗ്യത്തിനെ ദോഷകരമായി ബാധിക്കും.

കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് മുതലായ പ്രശ്നങ്ങൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അനിയന്ത്രിതമായ ഉപയോഗം കാരണമാകും. ഇവയുടെ നിരന്തര ഉപയോ​ഗം കണ്ണുകളെ വളരെ മോശമായി ബാധിക്കും. ഒരുപാടുനേരം സ്ക്രീൻ ടൈം എടുക്കുന്നത് കണ്ണിനും കാഴ്ചയ്ക്കും ​പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം അസ്വസ്ഥതകളെയാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് വിളിക്കുന്നത്.

Also Read: എന്താണ് കിഡ്നി സ്റ്റോൺ, കാരണങ്ങൾ, ലക്ഷണങ്ങൾ; തിരിച്ചറിയാം…

കണ്ണിന്റെ ഈർപ്പം നഷ്ടമാകൽ, കണ്ണിനുചുറ്റും വേദന, കാഴ്ച മങ്ങൽ, തലവേദന മുതയലായവയാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ.

ദീർഘനേരം ഇമചിമ്മാതെ സ്ക്രീനിൽ നോക്കുമ്പോൾ കണ്ണിലെ ജലാംശം കുറയും. കൺതടങ്ങൾ വരളാനും വേദനയ്ക്കും ഇത് കാരണമാകും. ഇതോ‍ടൊപ്പം ശീതീകരിച്ച മുറിയിൽദീർഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടിൽ ഇരിക്കുന്നതും പ്രശ്നം സങ്കീർണമാക്കും.

Also Read: നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉപ.യോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കണ്ണിനോട് ചേർത്ത് മൊബൈൽ ഫോൺ പിടിക്കരുത്.
  • കണ്ണിൽ നിന്ന് പരമാവധി രണ്ടടി അകലമെങ്കിലും പാലിച്ച് ഫോൺ ഉപയോ​ഗിക്കുക.
  • കണ്ണിന്റെ അതേ നിരപ്പിൽ ഫോൺ ക്രമീകരിക്കുക.
  • ഫോണിലെ വെളിച്ചം മുറിയിലെ വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കുക.
  • ആവശ്യമുള്ള സമയത്തുമാത്രം ഫോൺ ഉപയോ​ഗിക്കുക.
  • ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ സൈലന്റ് ആക്കുക.
  • രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News