എഞ്ചിനീയറിങ് കോളേജുകളിൽ ‘ധീരോജ്വല’ വിജയവുമായി എസ്‌എഫ്ഐ; ഹൃദയാഭിവാദ്യം നേർന്ന് ധീരജിന്റെ അമ്മ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എഞ്ചിനീയറിങ് കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 38 ൽ 36 കോളേജുകളിലും വിജയിച്ച എസ് എഫ് ഐയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സഖാവ് ധീരജിന്റെ അമ്മ. തെരഞ്ഞെടുപ്പ് വിജയത്തെ ധീരോജ്ജ്വലം എന്നാണ് പി എം ആർഷോ അടക്കമുള്ള സംസ്ഥാന നേതാക്കൾ വിശേഷിപ്പിച്ചത്. ഇത്തരത്തിൽ പി എം ആർഷോ പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റിലാണ് നീരജിന്റെ അമ്മ ‘പ്രസ്താനത്തിനു വേണ്ടി ജീവന്‍ ബലി കൊടുത്ത ഒരു മകന്റെ അമ്മയുടെ വേദനയില്‍ കുതിര്‍ന്ന ഹൃദയാഭിവാദ്യം’, എന്ന് കമന്റായി കുറിച്ചത്.

ALSO READ: ആദ്യപകുതി അതിഗംഭീരം, കേരളാ ബോക്സോഫീസ് കത്തിക്കാൻ ലിയോ: ഫാൻസ്‌ ഷോയിലെ പ്രതികരണങ്ങൾ പുറത്ത്, ഇത് എൽ സി യു തന്നെ ?

‘ഇതിലുമേറെ ഈ ദിനം ചുവപ്പിക്കാൻ എന്തുവേണം ഞങ്ങൾക്ക് ധീരജിന്റെ അമ്മ, ഞങ്ങളുടെയും’, എന്നാണ് അമ്മയുടെ മറുപടി പങ്കുവെച്ചുകൊണ്ട് പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്. എ എ റഹീമടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പോസ്റ്റിന് താഴെ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. പലരും ഏറെ വികാരഭരിതരായി തന്നെയാണ് സഖാവ് ധീരജിന്റെ അമ്മയുടെ ഈ പ്രതികരണത്തെ ഏറ്റെടുത്തിട്ടുള്ളത്. എഞ്ചിനീയറിങ് കോളേജുകളിലെ വിജയത്തെ ധീരോജ്ജ്വലം എന്ന് വിശേഷിപ്പിച്ച എസ് എഫ് ഐ യ്ക്ക് പലരും അഭിവാദ്യങ്ങൾ അർപ്പിച്ചിട്ടുണ്ട്. ധീരവും കൃത്യവും വ്യക്തവുമായ തീരുമാനം എന്നാണ് പലരും കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News