സഖാവ് ഇ ബാലാനന്ദൻ ദിനം സമുചിതമായി ആചരിച്ചു

സഖാവ് ഇ ബാലാനന്ദൻ ദിനം സമുചിതമായി ആചരിച്ചു. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്നുന്നു ഇ ബാലാനന്ദൻ.  പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയുമാണ് ദിനാചരണം സംഘടിപ്പിച്ചത്.

ഇ ബാലാനന്ദൻ ദിനാചരണത്തിന്‍റെ ഭാഗമായി രാവിലെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു.

സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നൽകി. പാർലമെന്റേറിയനെന്ന നിലയിലും അദ്ദേഹം മികച്ച ഇടപെടൽ നടത്തിയിരുന്നു.

ALSO READ: ‘പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരൊക്കെയാണ്’; കെ.എം.മാണിയുടെ ആത്മകഥ പുറത്തിറക്കുന്നു

ആഗോളവൽക്കരണ നയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ അതിനെതിരായ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചു. തൊഴിലാളിവർഗത്തിന്റെ പൊതുവായ ഐക്യം രൂപപ്പെടുത്തി ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാനും ആ സമരങ്ങളെ ജനകീയ സമരങ്ങളുമായി കണ്ണിചേർക്കാനും ബാലാനന്ദൻ ശ്രദ്ധിച്ചിരുന്നു.

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ അജണ്ടയ്‌ക്കെതിരെ ജനകീയതാൽപ്പര്യം ഉയർത്തിപ്പിടിച്ചുള്ള ബദൽ നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. രാജ്യത്താകമാനം മാതൃകയായ ഇത്തരം നയങ്ങളെ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷതയിൽ അടിയുറച്ചുനിൽക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കുകയെന്ന നയം കേന്ദ്രം മുന്നോട്ടുവയ്‌ക്കുമ്പോൾ അതിനു കൂട്ടുനിൽക്കുകയാണ് യുഡിഎഫ്. ഈ കാലഘട്ടത്തിൽ രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് ഇ ബാലാനന്ദന്റെ സ്മരണ കരുത്തു പകരുമെന്നും വാര്‍ത്താകുറിപ്പില്‍ സിപിഐഎം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News