സഖാവ് പുഷ്പന് വിട ചൊല്ലാൻ കേരളം; സംസ്കാരം നാളെ വൈകിട്ട് അഞ്ച് മണിക്ക്

PUSHPAN

സഖാവ് പുഷ്പന്റെ ശവസംസ്കാരം നാളെ വൈകിട്ട് അഞ്ച് മണിക്ക് മേനപ്രം പുതുക്കുടിയിലെ വീട്ടിൽ നടത്തപ്പെടും. നിലവിൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് യൂത്ത് സെന്ററിൽ പൊതുദർശനം തുടരുകയാണ്.

ALSO READ; സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആൾ രൂപം ; സഖാവ് പുഷ്പ്പന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

നാളെ രാവിലെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആരംഭിക്കുന്ന വിലാപയാത്ര എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, പയ്യോളി, വടകര, നാദാപുരം റോഡ്, മാഹി, പുന്നോൽ എന്നിവിടങ്ങളിലൂടെ കടന്നുപോകും. രാവിലെ 10.30 മുതൽ തലശ്ശേരി ടൌൺഹാളിലും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 .30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലും പൊതുദർശനം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News