നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതികമായിരുന്നു പുഷ്പൻ എന്ന് കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെയും ലോകത്തിലെയും എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും അദ്ദേഹം മനസിലാക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു, സഖാക്കൾ എന്നും പുഷ്പന്റെ ഒപ്പം ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.പുഷ്പനിൽ ലഭിച്ചത് വലിയ ആവേശവും ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള മനോധൈര്യവുമാണ് എന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ALSO READ; ‘പാർട്ടിക്കും ഡിവൈഎഫ്ഐയ്ക്കും കരുത്ത് നൽകിയ ആളായിരുന്നു സഖാവ് പുഷ്പൻ ‘; വിങ്ങിപ്പൊട്ടി എം വി ജയരാജൻ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്റെ അന്ത്യം.
മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here