സഖാവ് പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ; ജനസാഗരം സമരനായകന് വിടനല്‍കി

രക്തസാക്ഷികളുടെയും സമര പോരാട്ടങ്ങളുടെയും മണ്ണായ തലശ്ശേരി വീരോചിതമായ അന്ത്യയാത്രയാണ് സഖാവ് പുഷ്പന് നല്‍കിയത്.തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പതിനായിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തി. കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുഷ്പന്‍ എത്തിയ അതേ ഇടം മറ്റൊരു വൈകാരിക മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്.

ALSO READ :ദേ നിങ്ങളറിഞ്ഞോ? ആമസോണിൽ വമ്പൻ ഓഫർ, പുതിയ സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ വേഗം വിട്ടോ..!

ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികയായ അബുവും ചാത്തുകുട്ടിയും പോരാട്ടവീഥിയില്‍ പിടഞ്ഞുവീണ മണ്ണ്.സമരേതിഹാസം രചിച്ച ജവഹര്‍ഘട്ടിന്റെ ഓര്‍മ്മകള്‍ ജ്വലിക്കുന്നയിടം.വര്‍ഗ്ഗീയതയെ ചെറുത്ത് നിരവധി ധീരരക്തസാക്ഷികള്‍ ചോരകൊണ്ട് ചുവപ്പിച്ച മണ്ണ് നാടിന്റെ വീരപുത്രന് വീരോചിത യാത്രയപ്പാണ് നല്‍കിയത്.രാവിലെ 11 മണിയോടെയാണ് വിലാപയാത്ര ടൗണ്‍ ഹാളിലെത്തിയത്.ധീരസഖാവിന് മരണമില്ലെന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ മൃതദേഹം ടൗണ്‍ ഹാളിനകത്തേക്ക്.രണ്ട് വര്‍ഷം മുന്‍പ് കോടിയേരിയെ കാണാന്‍ പുഷ്പന്‍ എത്തിയപ്പോള്‍ ഉയര്‍ന്ന ഇന്‍ക്വിലാബ് വിളികള്‍ വീണ്ടുമുയര്‍ന്നു.സി പി ഐ എം നേതാക്കള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ച് പുഷ്പചക്രം അര്‍പ്പിച്ചു.പിന്നാലെ ഡിവൈഎഫ്‌ഐ നേതാക്കളും പുഷ്പചക്രം സമര്‍പ്പിച്ചു.തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ സഖാവ് പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.പിന്നാലെ തലശ്ശേരിയിലെ വിപ്ലവഭൂമിയിലൂടെ വിലാപയാത്രയായി കൂത്തുപറമ്പിലേക്ക്.

അതേസമയം  സഖാവ് പുഷ്പന് കൈരളി ചാനൽ അന്ത്യോപചാരം അർപ്പിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുദർശനത്തിലാണ് അന്ത്യേപചാരം അർപ്പിച്ചത്. കൈരളി ചാനലിന് വേണ്ടി സീനിയർ മാർക്കറ്റിങ്ങ് മാനെജർ എ കെ ബൈജു, കൈരളി മലബാർ റീജ്യൻ പ്രത്യേക പ്രതിനിധി പി വി കുട്ടൻ, കോഴിക്കോട് ബ്യൂറോ ചീഫ് എ കെ ലതീഷ് എന്നിവാരാണ് പുഷ്പൻ്റെ മൃതദേഹത്തിൽ അന്ത്യേപചാരം അർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here