സഹനസൂര്യന് വിട ; തലശേരി ടൗൺ ഹാളിൽ പൊതുദർശനം, അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

pushpan

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ വിലാപയാത്ര തലശേരി ടൗൺ ഹാളിൽ എത്തി. സിപി ഐ എം മുതിർന്ന നേതാക്കൾ പുഷ്പന്റെ ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ എന്നിവരും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടി പതാക പുതപ്പിച്ചത്. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു. ടൗൺ ഹാളിൽ തുടരുന്ന പൊതുദർശനത്തിൽ സഖാവ് പുഷ്പനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ തലശ്ശേരിയിലേക്ക് എത്തുന്നുണ്ട്. കണ്ണൂർ ജില്ലാ അതിർത്തിയായ മാഹിയിൽ നിന്നാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവർ മാഹിയിലുണ്ടായിരുന്നു. ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ വെച്ചാണ് സഖാവ് പുഷ്പന്റെ സംസ്കാരം.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചില്‍ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന് സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാല.

ALSO READ:ആവേശോര്‍ജ്ജം പകര്‍ന്ന വിപ്ലവസൂര്യന്‍; വിട പ്രിയ സഖാവേ…

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ് ഡിവൈഎഫ്എൈ പ്രവര്‍ത്തകര്‍ ഉജ്വല പ്രക്ഷോഭവുമാമയി രംഗത്തിറങ്ങിയത്. പ്രകോപനമൊന്നുമില്ലാതെ ജനാധിപത്യപരമായി സമരം ചെയ്തിരുന്ന യുവാക്കളുടെ കൂട്ടത്തിനുനേരെയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നിറയൊഴിച്ചത്. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന പൊലീസ് വെടിവെപ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായപ്പോള്‍ പുഷ്പന്‍ ഗുരുതരമായി പരിക്കേറ്റ്, ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിക്കുന്ന രക്തസാക്ഷിയായി.

ALSO READ:ചരിത്രത്തിലെ ചോരപുരണ്ട ദിനം; കൂത്തുപറമ്പിൽ കോൺഗ്രസ് നടത്തിയ കൂട്ടക്കൊല

ചികിത്സയും മരുന്നുമായി വേദന കടിച്ചമര്‍ത്തിയുള്ള നിരന്തരയാത്രയായിരുന്നു ഇതുവരെ പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പന്‍. പാര്‍ട്ടിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും കുടുംബവുമുള്‍പ്പെടെ സാന്ത്വനമായും തണലായും എന്നും പുഷ്പന് ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News