ഷിബിൻ വധക്കേസ്; പ്രതികളെ രക്ഷിച്ചെടുക്കാമെന്ന മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി: ഡിവൈഎഫ്ഐ

Comrade Shibin

2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയ ഷിബിന്റെ കൊലപാതക കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാമെന്ന മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിന് നീതി ലഭിക്കുവാൻ ഉള്ള പോരാട്ടത്തിൽ ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Also Read: തൂണേരി ഷിബിന്‍ വധക്കേസില്‍ ആശ്വാസം പകരുന്ന വിധി, പക്ഷേ മാധ്യമങ്ങള്‍ അത് തമസ്‌കരിച്ചു: വി കെ സനോജ്

പണക്കൊഴുപ്പിന്റെയും കയ്യൂക്കിൻ്റെയും ബലത്തിൽ ഷിബിൻ കൊലക്കേസ് പ്രതികളെ രക്ഷിച്ചെടുക്കാമെന്ന് മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങൾ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗ് ക്രിമിനൽ രാഷ്ട്രീയനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും. വിധിയെ സ്വാഗതം ചെയ്യുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Comrade Shibin

Also Read: കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കും; എഡിജിപി വിഷയം പരിശോധിച്ച് വരികയാണെന്ന് ടിപി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News