യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കൾ, ജെഎൻയുവിൽ പൊതുദർശനം

sitaram yechuri

ജ്വലിക്കുന്ന ഓര്‍മ്മയുമായി യെച്ചൂരിക്ക് അന്ത്യാഞ്ജലി. എയിംസില്‍ നിന്ന് യച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി സഖാക്കൾ. എയിംസിൽ നിന്നും ജെഎന്‍യുവിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചു. ഇരുപതു മിനിറ്റോളം ജെൻയുവിലെ പൊതുദർശനത്തിനു ശേഷം ഭൌതികശരീരം, യെച്ചൂരിയുടെ സ്വവസതിയായ വസന്ത് കുഞ്ജിലെ വീട്ടിലേക്ക് കൊണ്ട് വരും. രാത്രി മുഴുവൻ വസന്ത് കുഞ്ചിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും

Also Read: ‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

നാളെ പകൽ പതിനൊന്ന് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് പൊതുദർശനം. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈകുന്നേരം എയിംസിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറും.

Also Read: യെച്ചൂരിയെന്ന ഒന്നാമൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News