ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നത് ആശങ്ക; ബെഫി

BEFI

ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നതിൽ ആശങ്കയുയർത്തി ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു. അപ്രന്റീസ് നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവ നിർത്തലാക്കി സ്ഥിര നിയമനങ്ങൾ നടത്തണമെന്നും ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനഞ്ചാമത് തിരുവനന്തപുരം ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരോടും ഇന്ത്യൻ ബാങ്ക് അസോസിയേഷനോടും ആവശ്യപ്പെട്ടു.

കെ.ജി.ജെയിംസ് നഗറിൽ(തൈക്കാട് കെഎസ്ടിഎ ഹാൾ) നടന്ന സമ്മേളനം ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ട എന്ന നിലപാടും, കോർപ്പറേറ്റുകൾ ശക്തി പ്രാപിക്കുന്നത് വരെ മാത്രം പൊതുമേഖലാ സ്ഥാപനങ്ങൾ മതി എന്നുള്ള നിലപാടും, പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ സമ്പത്ത് ആണെന്നും അവ എക്കാലവും പ്രസക്തം ആണെന്നുമുള്ള ഇടതുപക്ഷ നിലപാടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സമ്പത്ത് കൂട്ടാനുള്ള കോർപ്പറേറ്റുകളുടെ നയമാണ് വർഗീയത. അത് മതത്തിന്റെ എക്സ്റ്റൻഷൻ അല്ല. മതവിശ്വാസികൾ വർഗീയതക്കെതിരാണ്. ഇന്ത്യൻ സംസ്കൃതിയുടെ അടിസ്ഥാനം ബഹുസ്വരത ആണെന്നും, കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണമായി വർഗീയത ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെഫി ജില്ലാ സെക്രട്ടറി എൻ. നിഷാന്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം.എസ്. സുമോദ് സാമ്പത്തിക റിപ്പോർട്ടും, ബെഫി ജനറൽ കൗൺസിൽ അംഗം പി രാജേഷ് സംഘടനാ റിപ്പോർട്ടും, സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ കെ.എസ് .രമ വനിതാ കമ്മറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു അഭിവാദ്യം ചെയ്തു.

സംഘാടകസമിതി ചെയർമാൻ പി. വി. ജോസ് സ്വാഗതം ആശംസിച്ചു. ബെഫി ജില്ലാ പ്രസിഡൻറ് എസ്.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ജി. സുനിൽകുമാർ രക്തസാക്ഷി പ്രമേയവും എസ്. പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

അപ്പന്റിസ് നിയമനങ്ങൾ നിർത്തലാക്കി സ്ഥിര നിയമനങ്ങൾ നടത്തുക,താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സഹകരണ മേഖല തകർക്കുന്ന കേന്ദ്രസർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്കുകളുടെ തനിമ നിലനിർത്തുക- എൻ ആർ ബി ഐ രൂപീകരിക്കുക, കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തെ തോൽപ്പിക്കുക, വർഗീയതയെ ചെറുക്കുക-മതേതര ജനാധിപത്യ നിലപാടുകൾ ശക്തിപ്പെടുത്തുക, സി എസ് ബി ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, എൻപിഎസിന് പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സംഘടനയുടെ പുതിയ പ്രസിഡന്റായി എസ്.സജീവ് കുമാർ(കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ) സെക്രട്ടറിയായി എൻ.നിഷാന്ത്(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ) ട്രഷററായി കെ.പി.ബാബുരാജ് (നബാർഡ് എംപ്ലോയീസ് അസോസിയേഷൻ) വനിതാ കൺവീനറായി അശ്വതി പിള്ള എസ് (കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ;

കെ കൃഷ്ണമൂർത്തി (റിസർവ്ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ)
പ്രതീഷ് വാമൻ (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ)
ദിലീപ് എസ് എൽ (ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ)
എസ്.എസ്. കൃഷ്ണകുമാർ (എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റാഫ് യൂണിയൻ)
സുമോദ് എം.എസ്. (കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ)

ജോ.സെക്രട്ടറിമാർ;

എസ്.പ്രസാദ് (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ)
ഹർഷ ഹരി (കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ)
എസ്.മനു പ്രസാദ് (യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ)
കെ.ജി.സുനിൽകുമാർ (കനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ)
എസ്.തൗഫീഖ് (കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ)

വനിതാ ജോ. കൺവീനർ;

ജെ.ആർ. പാർവതി (സി.എസ്.ബി.ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News