ഇന്ത്യയുടെ ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കുക ലക്ഷ്യം: ധനമന്ത്രിമാരുടെ കോൺക്ലേവ് 12ന് നടക്കും

K N BALAGOPAL

വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഈ മാസം 12 ന് തിരുവനന്തപുരം നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം സംഘടിപ്പിക്കുന്ന പരിപാടിയിൽ തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ധനകാര്യ കമ്മീഷൻ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും ഇന്ത്യയുടെ ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനാണ് കോൺക്ലേവ് നടത്തുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധങ്ങൾ പ്രധാനമാണെന്നും സംസ്ഥാനങ്ങൾക്ക് നടക്കുന്ന ലഭിക്കേണ്ട വിഹിതം സംബന്ധിച്ച് ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം ജനവാസമേഖലയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ആകെ വരുമാനത്തിൽ 41% സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടത്.അത് കേന്ദ്രം വെട്ടി കുറയ്ക്കുന്നു. സർചാർജും സെസുമായി കേന്ദ്രം പിരിച്ചെടുക്കുന്നു. ഇത് കേരളം മടക്കമുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ധനമന്ത്രി
കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News