ബൈനിയൽ കോൺഫറൻസിന് സമാപനം

എൽ എൽ സി പി ഇയും സായിയും ഇൻറർ നാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തിരണ്ടാമത് ത്രിദിന ബൈനിയൽ കോൺഫറൻസ് സമാപിച്ചു. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച കോൺഫറൻസിന് തിരുവനന്തപുരമാണ് വേദിയായത്. കോൺഫൻസിന്റെ സമാപന സമ്മേളനം കേരള ഗവർണറുടെ അഡീ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഐഎ എസ് ഉദ്ഘാടനം ചെയ്തു.

also read: മഴയത്ത് വാഹനാഭ്യാസം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

ചടങ്ങിൽ ജയിൽ മേധാ വി ബലറാം കുമാർ ഉപാധ്യായ മുഖ്യാതിഥിയായി. എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോർ , ഐ എസ് സിപി ഇ എസ് പ്രസിഡൻറ് പ്രൊഫ . റോസ ലോപ്പസ് അമികോ , നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഉഷ എസ് നായർ , അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , എൽ എൻ സി പി ഇ അസിസ്റ്റൻറ് പ്രൊഫസർ ഡോ സഞ്ജയ് കുമാർ പ്രജാപതി തുടങ്ങിയവർ പങ്കെടുത്തു. 3 ദിവസമായി നടന്ന കോൺഫറൻസിൽ 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സ്പോർട്സും ഫിസിക്കൽ എഡ്യൂക്കേഷനും : പകർച്ചാ വ്യാധിയുടെ സമയത്തും ശേഷവും എന്നതായിരുന്നു കോൺഫറൻസിന്റെ പ്രധാന വിഷയം. നിരവധി പ്രബന്ധങ്ങളാണ് കോൺഫറൻസിൽ ചർച്ചയായത്
also read: കെ ശിവനെതിരായ ആരോപണങ്ങള്‍; ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News