ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡ് അപലപനീയം: കെ യു ഡബ്ലു ജെ

ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഡല്‍ഹിയിലെ വീടുകളില്‍ ഇന്ന് രാവിലെ നടന്ന അനധികൃത പോലീസ് റെയ്ഡിനെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിക്കുന്നു. ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് എന്നതു പോലും വെളിപ്പെടുത്താതെ നടത്തിയ റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

Also Read: കൈരളിക്കെതിരായ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത പൊളിഞ്ഞു

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാര്‍ത്തയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി. ഈ ജനാധിപത്യ വിരുദ്ധ, നിയമവിരുദ്ധ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Also Read: പുകഴ്ത്തിപാടലുകള്‍ അല്ലാതെ വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സര്‍ക്കാര്‍; ഡോ തോമസ് ഐസക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News