സർക്കുലറിൽ ചില വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കും; പൂരപ്രേമികൾക്ക് ആശങ്ക വേണ്ട: എ കെ ശശീന്ദ്രൻ

സർക്കുലറിൽ ചില വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൂരപ്രേമികൾക്ക് ആശങ്ക വേണ്ട. ഫിറ്റ്നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനക്ക് വിധേയമാക്കില്ല. സർക്കുലറിലെ 12,13 വ്യവസ്ഥകൾ പൂർണ്ണമായും ഒഴിവാക്കും. സംശയമുള്ള ആനകളെ മാത്രമേ പരിശോധിക്കൂ. തൃശൂർ പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സർക്കാർ എടുക്കില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആനയുടമകൾക്ക് നേരിട്ട് സർക്കാരിനെ സമീപിക്കാം.

Also Read: തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മതവികാരം ഇളക്കിവിടുന്നു; മോദിക്കെതിരെ  പരാതി നല്‍കി യെച്ചൂരി

അതേസമയം, തൃശ്ശൂർപൂരമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പന്ത്രണ്ടാമത്തെ നിബന്ധനയായി പറയുന്ന ആനകളുടെ റീ വെരിഫിക്കേഷൻ ഒഴിവാക്കും. റീ വെരിഫിക്കേഷൻ ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. ആന ഉടമകൾക്ക് ആശങ്കയുണ്ടെങ്കിൽ കേൾക്കാൻ സർക്കാർ തയ്യാർ. ഉത്തരവിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടലും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: കോൺഗ്രസ് സ്വന്തം കോടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News