കെ ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കെ ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലം കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തെ നയിച്ച നേതാവിനെയാണ് കെ ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിലൂടെ നഷ്ടമായത് എന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെയും ജീവനക്കാരുടെയും അനേകം സമര മുഖങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകത്വവും വഹിച്ചിട്ടുണ്ട് .

ALSO READ: കൈരളി ന്യൂസിന്റെ പേരില്‍ വ്യാജ പ്രചാരണം; നിയമനടപടിക്ക് കൈരളി

വിവിധ സഹകരണ സ്ഥാപനങ്ങളെ നയിച്ച് കൊണ്ട് സഹകരണ പ്രസ്ഥാനത്തിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെയും സഖാക്കളെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ALSO READ: പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News