അഞ്ചു പതിറ്റാണ്ടോളം ബഹറൈനില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച എം.പി രാമനാഥന്‍റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി സെന്‍റര്‍ അനുശോചനം രേഖപ്പെടുത്തി. പാലക്കാട് പ്രവാസി സെന്‍ററിന്‍റെ എക്സിക്യുട്ടീവ് കമ്മറ്റി അംഗവും ബഹറൈൻ യൂണിറ്റിന്‍റെ കോർഡിനേറ്ററും ആയിരുന്നു. ജീവകാരുണ്യപരമായ നിരവധി പ്രവർത്തനങ്ങൾക്ക് ബഹറൈനിലും നാട്ടിലുമായി നേതൃത്വം നൽകിയിട്ടുണ്ട്.
ബഹറൈൻ കേരളീയ സമാജത്തിന്‍റെ സ്ഥാപകരിൽ ഒരാളും ജനറൽ സെക്രട്ടറിയുമായിരുന്ന രഘുവേട്ടൻ മോഡേൺ സ്റ്റുഡിയോ (ROLEX) എന്ന സ്ഥാപനത്തിന്‍റെ ജനറൽ മാനേജറായി ദീർഘകാലമായി ജോലിചെയ്തുവരുകയായിരുന്നു. ഏറെനാളായുള്ള ബഹുമുഖമായ സംഘടനാ പ്രവർത്തനം കൊണ്ടും കർമ്മനിരത കൊണ്ടും വളരെ വിപുലമായ ഒരു സുഹൃദ്വലയം എം.പി രാമനാഥന്‍ സമ്പാദിച്ചിരുന്നു.
ബഹറൈനില്‍ നിന്ന് തിങ്കളാഴ്ച വെളുപ്പിന് പാലക്കാട്ട് എത്തിച്ച ഭൗതിക ശരീരത്തിൽ പാലക്കാട് പ്രവാസി സെന്‍ററിനു വേണ്ടി പ്രസിഡന്‍റ് കെ.കെ പ്രദീപ്‌കുമാർ, ട്രഷറർ എം വി ആർ മേനോൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ യൂനസ് അഹ്‌മദ്, രവീന്ദ്രനാഥ്, സുഭാഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പാലക്കാട് പ്രവാസി സെന്‍റര്‍ തുടങ്ങിവച്ച പല പ്രവർത്തനങ്ങൾക്കും എം.പി രാമനാഥന്‍ നൽകിയ ക്രിയാപരമായ പിന്തുണണകളെപ്പറ്റി പ്രസിഡന്‍റ് കെ.കെ പ്രദീപ്‌കുമാർ അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here