കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മാനന്തവാടി തലപ്പുഴ കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ച ഒൻപത് പേർക്കും കണ്ണീരിൽ കുതിർന്ന് നാട് യാത്രാമൊഴി നൽകി. മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മക്കിമലയിൽ പൊതുദർശനത്തിനായി വച്ച ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടു . സർക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രൻ റീത്ത് സമർപ്പിച്ചു.

also read; ‘പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി’, സതിയമ്മക്കെതിരെ കേസ്

അതേസമയം കണ്ണോത്ത് മല വാഹന അപകട ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റോഡിൻ്റെ നിർമിതിയും പരിശോധിക്കും. ജില്ല കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സുരക്ഷ വർധിപ്പിക്കാൻ ക്രാഷ് ഗാർഡ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മന്ത്രി അഭിനന്ദിച്ചു. റോഡിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. വിശദമായി റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News