പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

പന്തീരാങ്കാവ് ലൈംഗിക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ബ്ലൂകോര്‍ണര്‍ നോട്ടീസ് പ്രകാരം ഈ ആഴ്ചതന്നെ അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചേക്കും. ഇതിന് ശേഷമാവും തുടര്‍നടപടി സ്വീകരിക്കുക. പന്തീരാങ്കാവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് അന്വേഷണസംഘം.

കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.ഈ ആഴ്ച തന്നെ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. അതേ സമയം ബ്യുക്കോര്‍ണര്‍ നോട്ടിസ് പ്രകാരം വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടിന് പുറപ്പെടുവിക്കും.

അത്രസമയം രാഹുലിന്റെഅമ്മയുടെയും സഹോദരിയുടെയും ചോദ്യം ചെയ്യല്‍ നീളുകയാണ്. രാഹുലിന്റെ അമ്മ യുടെ ശാരീരികസ്ഥിതി പരിഗണിച്ചാണ് തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനം അന്വേഷണ സംഘം കൈക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപ്രക്ഷ 27 നാണ് കോടതി പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News