മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ വീണ്ടും സംഘർഷം.തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലാണ് തിങ്കളാഴ്ച സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തി.നേരത്തെ കർഫ്യൂന് വൈകിട്ട് നാലുമണിവരെ ഇളവ് നൽകിയിരുന്നു.വിപണിയിലെ സ്ഥലത്തെ ചൊല്ലിയായിരുന്നു മെയ്തി – കുക്കി വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ഇംഫാലിലെ ന്യൂ ലാംബുലെയ്ൻ മേഖലയിലും ആളൊഴിഞ്ഞ വീടുകൾക്ക് അക്രമക്കാരികൾ വ്യാപകമായി തീയിട്ടു.സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here