മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി


മണിപ്പൂരിൽ വീണ്ടും സംഘർഷം.തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലാണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. പ്രദേശത്ത് സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തി.

വിപണിയിലെ സ്ഥലത്തെ ചൊല്ലിയായിരുന്നു സംഘർഷം.ഇംഫാലിലെ ചസാദ് അവന്യൂവിലെ ഐസിഐ ചർച്ചിനും നിരവധി വീടുകൾക്കും അജ്ഞാതരായ അക്രമികൾ തീയിട്ടതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഇതുവരെ സാധാരണ നില പൂർണമായും തിരിച്ചെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരാഴ്ച്ചയിൽ കൂടുതലായി നില നിന്ന സംഘർഷത്തിൽ 70 പേരോളം കൊല്ലപ്പെട്ടിരുന്നു. മണിപ്പൂർ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട വംശീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News