മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ആളിക്കത്തുന്നു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ ആണ് വീണ്ടും വെടിവയ്പ് ഉണ്ടായിരിക്കുന്നത്. വീടുകള്‍ തീ വെച്ചു നശിപ്പിച്ചു. ഇംഫാല്‍ ഈസ്റ്റില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്പ്. മാനസിക പ്രശ്‌നങ്ങളുള്ള നാഗ വിഭാഗക്കാരിയാരിയാണ് കൊല്ലപ്പെട്ടത്.
Also Read: കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം
ഇതിനിടെ വെസ്റ്റ്ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. മെയ്‌ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് ട്രക്കുകള്‍ക്ക് തീയിട്ടത്. ഏറ്റുമുട്ടലില്‍ വീണ്ടുമൊരു മെയ്‌ത്തെയ് വിഭാഗക്കാരന്‍ കൂടി കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘര്‍ഷ സാഹചര്യം വര്‍ധിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മെയ്‌ത്തേയ് വിഭാഗക്കാര്‍ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഇതേത്തുടര്‍ന്ന് മേഖലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
Also Read: മഹാരാഷ്ട്രയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപിയുടെ വിമത വിഭാഗം നേതാക്കള്‍
മണിപ്പൂര്‍ വിഷയത്തില്‍ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാന്‍ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനാണെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. സുരക്ഷയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കോടതിയ്ക്ക് ഇടപെടാനാകും. പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷിക വിഷയമാണെന്നും അക്കാര്യം ഓര്‍മ്മ വേണമെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. കുക്കി സമുദായത്തെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് പി എസ് നരസിംഹയും ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here