മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തൗബാലിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്. ആക്രമണത്തിന് പിന്നാലെ ജനകൂട്ടം അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ കത്തിച്ചു. അക്രമികളെ കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read: ഗുരുഗ്രാമിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ് ഇംഫാല്‍ വെസ്റ്റ്, ബിഷ്ണു പൂര്‍ കാക്കിംഗ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പെടുത്തി. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടു. എല്ലാവരും സമാധാനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News