മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ഗ്രാമത്തില്‍ സംഘര്‍ഷം. നാല് പേര്‍ മരിച്ചു. വിറക് ശേഖരണത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലൂണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
Also Read: ഗാസയിലെ ആശുപത്രിയിൽ ബോംബാക്രമണം; 40 മരണം
കഴിഞ്ഞദിവസം മണിപ്പുരിലെ മൊറെയില്‍ സുരക്ഷാസേനയും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുനേരെ ബോംബേറുണ്ടായതായിട്ടാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മ്യാന്‍മര്‍ അതിര്‍ത്തിയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് ആര്‍പിജി ആക്രമണമുണ്ടായത്. അതിന് മുന്‍പ് പട്രോളിങ്ങിന്റെ ഭാഗമായിരുന്ന പൊലീസ് സംഘത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. മൊറെയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കുക്കി സായുധ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങ് ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here