മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മോറെയില്‍ അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികള്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്ക് തീയിട്ടു. വൈകിട്ട് 3:30ഓടെയാണ് മണിപ്പൂരിലെ മോറെയില്‍ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പട്രോളിംഗ് നടത്തിയ പൊലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിത വെടിവെപ്പിലാണ് ഒരു പൊലീസുകാരന് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷാസേന അക്രമികള്‍ക്ക് നേരെ തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

Also Read: രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ജാർഖണ്ഡിൽ

അക്രമികള്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്കും തീവച്ചു. സംഘര്‍ഷത്തില്‍ ആളപായം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ അസം റൈഫിള്‍സിന്റെ ക്യാമ്പില്‍ ചികിത്സയില്‍ കഴിയുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കി. ആയുധധാരികളായ അക്രമികള്‍ക്കായുള്ള തിരച്ചിലും സേന ഊര്‍ജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News