മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 5 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും അതിരൂക്ഷമാകുന്നു. വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നാല് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവര്‍ മെയ്‌തേയി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

Also Read:  ബിപി പരിശോധന നടത്താനും കൃത്യ സമയമുണ്ട്; കൂടുതലറിയാം

ആയുധധാരികള്‍ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കര്‍ഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ബിഷ്ണുപൂര്‍, കാങ്പോക്പി  ജില്ലകളിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ആയുധ ധാരികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ ബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News