ജെഎൻയുവിൽ സംഘർഷം; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ച് വിട്ട് എബി വി പി

ജെ എൻ യു സർവ്വകലാശാലയിൽ വീണ്ടും അക്രമം അഴിച്ച് വിട്ട് എബി വി പി . സ്കൂൾ ഓഫ് ലാംഗ്വേജിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Also read:സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്

എസ് എഫ് ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പെൺകുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. എ ബി വി പി ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേരെ സൈക്കിൾ വലിച്ചെറിയുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration