കോതമംഗലത്തെ സംഘര്‍ഷം; 14 പേര്‍ കസ്റ്റഡിയില്‍
കോതമംഗലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 പേര്‍ കസ്റ്റഡിയില്‍. അക്രമം നടത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡീന്‍ കുര്യാക്കോസ് എം പി,മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉള്‍പ്പടെയുള്ളവര്‍ എഫ്‌ഐആറില്‍ പ്രതികളാണ്.
ആശുപത്രിയിലെ അക്രമം, മൃതദേഹത്തോട് അനാദരവ് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോതമംഗലം പൊലീസ് കേസെടുത്തത്.
ALSO READ: ഇലക്ടറല്‍ ബോണ്ട് ; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍
കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിലാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിലായിരുന്നു പ്രതിഷേധം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കോതമംഗലത്ത് വലിയ തരത്തിലുളള പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് ഇന്ന് കൊല്ലപ്പെട്ടത്. 70 വയസുകാരിയെ കൂവ വിളവെടുക്കുന്നതിനിടയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. എറണാകുളത്തുനിന്ന് പെരിയാര്‍ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. ഇതിനിടെ ആന നേര്യമംഗലത്തേയ്ക്ക് കടന്നു. ഇക്കാര്യങ്ങളറിയാതെ കൂവ പറിച്ചുകൊണ്ടുനിന്ന ഇന്ദിര കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here