ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ

ഓട്ടം കാത്ത് കിടക്കുന്നതിനിടെ ടേണിനെചൊല്ലി ആംബുലൻസ് ഡ്രൈവർമാർ തർക്കത്തിലേർപ്പെടുകയും, തുടർന്ന് സംഘർഷമുണ്ടാകുകയും, ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിന് രാത്രി 10.30 ന് അടൂർ ജനറലാശുപത്രിയ്ക്ക് മുന്നിലെ ആംബുലൻസ് സ്റ്റാന്റിലാണ് സംഭവം.

അടിപിടിയിൽ പരുക്കേറ്റ ഡ്രൈവർ ശ്രീലേഷിന്റെ പരാതിയെ തുടർന്ന് മൊഴി വാങ്ങി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ചിരണിക്കൽ പള്ളിതാഴേതിൽ ശ്യാം പ്രകാശ് (25) പിറവന്തൂർ പുരുഷ മംഗലത്ത് രാഹുൽ(28), കൊടുമൺ ഈറമുരുപ്പൽ സുനിൽ ഭവനിൽ സുബിൻ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെയും ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ടേണിനെ സംബന്ധിച്ച് തർക്കങ്ങളും, തുടർന്ന് സംഘർഷവും ഉണ്ടായിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരെ രാത്രികാലങ്ങളിൽ പരിശോധിക്കുക, ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ പൊലീസ് കൈക്കൊള്ളുന്നുണ്ട്.

Also Read: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News