ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കുത്തേറ്റ് ഒരു കുട്ടി മരിച്ചു

തൃശ്ശൂര്‍ മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കുത്തേറ്റ് ഒരു കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. മുപ്ലിയം ഗ്രൗണ്ടിനുസമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ കുടുംബവഴക്കാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. അസാം സ്വദേശിയായ ആറുവയസുകാരന് നജിറുള്‍ ഇസ്ലാമാണ് സംഘര്‍ഷത്തില്‍ വെട്ടേറ്റ് മരിച്ചത്.

അമ്മ നജിമ കാട്ടൂനെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ഇടയില്‍ വന്നതിനെത്തുടര്‍ന്നായിരുന്നു ആറുവയസ്സുകാരന് വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി മരണപ്പെട്ടു
വെട്ടിയാളെ മറ്റു തൊഴിലാളികള്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പൊലീസിന് കൈമാറി. ഗുരുതര പരിക്കേറ്റ കുട്ടിയുടെ അമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here