ഇസ്രയേലിലേയും പലസ്തീനിലേയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പലസ്തീനികള്‍ക്ക് അവരുടെ രാജ്യം തിരികെ നല്‍കണം. ഗാസയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പലസ്തീന്‍ക്കാരുടെ കൈയ്യില്‍ 13% ഭൂമി മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതാണ് ഹമാസിന്റെ ആക്രമണത്തിന് ഇടയായ സാഹചര്യം. രണ്ടു ഭാഗത്തും നടക്കുന്നത് കൂട്ടക്കുരുതിയാണ്. അത് അവസാനിക്കണമെന്നും അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here