കോണ്‍ഗ്രസില്‍ സതീശന്‍, സുധാകരന്‍ തര്‍ക്കം രൂഷമാകുന്നു. യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ബഹിഷ്‌കരിച്ച് കെ.സുധാകരന്‍. നാളെ ചേരാന്‍ ഇരുന്ന രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി വച്ചു. കെപിസിസി യോഗം ബഹിഷ്‌കരിച്ച വിഡി. സതീശനെതിരെ കടുത്ത അതൃപ്തിയില്‍ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. തലസ്ഥാനത്ത് ഉണ്ടായിട്ടും കെപിസിസി യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷനേതാവ് വിഡി.സതീശന്‍.
ഇതിനെതിരെ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സതീശനെതിരെ അതൃപ്തി പ്രകടമാക്കി യുഡിഎഫ് ഉന്നതാധികാരസമിതി യോഗം കെ.സുധാകരന്‍ ബഹിഷ്‌കരിച്ചു. നാളെ ചേരാന്‍ ഇരുന്ന രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റി വച്ചു. കെ.സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങി. ഒരുമിച്ചിരുന്നു സംസാരിക്കാന്‍ കഴിയാത്ത തരത്തിലേക്ക് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം വളര്‍ന്നു. സുധാകരനെ മാറ്റി സമ്പൂര്‍ണ പുനസംഘടന വേണമെന്ന സതീശന്റെ നിലപാടാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇതോടെ സുധാകരനെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.
ഇതിനിടയില്‍ രമേശ് ചെന്നിത്തലക്ക് സാമുദായിക സംഘടനകളില്‍ നിന്ന് ലഭിച്ച പിന്തുണയും സതീശന് ക്ഷീണമായി. തലസ്ഥാനത്ത് ഉണ്ടായിട്ടും കെപിസിസി യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷനേതാവിനെതിരെ കടുത്ത അതൃപ്തിയിലാണ് സുധാകരന്‍. രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവച്ചതും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസില്‍ സുധാകരന്‍ – സതീശന്‍ പോര് മുറുകുന്നത് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി യോഗം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ബഹിഷ്‌കരിച്ചത്. ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസിയുടെ ഭാരവാഹികളുടെയും യോഗത്തില്‍ പങ്കെടുക്കാതെ വിഡി സതീശന്‍ ഇന്ദിരാഭവനില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ALSO READ: കോൺഗ്രസിൽ സുധാകരൻ – സതീശൻ പോര് മുറുകി; കെപിസിസി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ്
കെപിസിസി യോഗം രാത്രി ഏഴര മണി വരെ നീണ്ടിട്ടും പ്രതിപക്ഷ നേതാവ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. പല നേതാക്കള്‍ വിഡി സതീശനുമായി ബന്ധപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ നിന്നാണ് സതീശന്‍ വിട്ടു നിന്നത്.
രണ്ടുമണിക്ക് നിശ്ചയിച്ച യോഗത്തിന് പങ്കെടുക്കാന്‍ വിഡി സതീശന്‍ എത്തിയപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഇത് പ്രതിഷേധിച്ച് വിഡി സതീശന്‍ ഇറങ്ങി പോകുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here