തിരുവല്ലയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ

തിരുവല്ല രാമൻചിറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയായ കുറ്റപ്പുഴ ബഥേൽപടിയിൽ ഫെബിന മൻസിലിൽ ഫസൽ മുഹമ്മദ് അലിയെ ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.

Also Read: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എട്ടോളം പേർ വരുന്ന സംഘവും കടപ്രയിൽ
സിനിമ കഴിഞ്ഞ് മടങ്ങിയ ചങ്ങനാശ്ശേരി സ്വദേശികളായ കാപ്പാ കേസ് പ്രതിയും അടക്കം 3 വനിതകളും ഉൾപ്പെട്ട ഏഴംഗ സംഘവും തമ്മിലാണ് സംഘട്ടനം നടന്നത്. സംഘർഷത്തിൽ
മുത്തൂർ സ്വദേശിയായ ഷാൻഖാന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തിരുവല്ലയിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News