മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് തുടരുന്ന വേളയിലും സംഘര്‍ഷം. പലയിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. ഇംഫാലില്‍ വച്ച് മണിപ്പൂര്‍ പൊലീസ്, സിഎപിഎഫ്, ഇന്ത്യന്‍ ആര്‍മി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സമാധാനം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനങ്ങളും കര്‍ശനമായി നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് ഉടന്‍ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ മെഡലുകളും അവാര്‍ഡുകളും തിരികെ നല്‍കുമെന്ന് മണിപ്പൂരിലെ 13 പ്രമുഖ കായികതാരങ്ങള്‍ അറിയിച്ചു.ഒളിമ്പിക്സ് മെഡല്‍ ജേതാവ് മീരാഭായ് ചാനു, ഭാരോദ്വഹന താരം കുഞ്ചറാണി ദേവി തുടങ്ങിയവരാണ് പ്രതിഷേധിച്ചെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration