മണിപ്പൂരിൽ സംഘർഷം തുടരുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബിഷ്ണുപൂർ,ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ഡ്രോൺ ആക്രമണം രൂക്ഷമായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയായാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമായത്. മെയ്തയ്, കുക്കി വിഭവങ്ങൾ തമ്മിലുള്ള ഡ്രോൺ ആക്രമണവും ശക്തമാണ്. ഇന്ന് പുലർച്ചെ ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

ALSO READ: മഹാമാരിയില്‍ ബിജെപി ഭരണത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; കര്‍ണാടകയില്‍ അപ്രത്യക്ഷമായത് നിരവധി ഫയലുകള്‍

റോക്കറ്റ് ഷെൽ ആക്രമണങ്ങളും ഡ്രോണാക്രമണങ്ങളും ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ഷെൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റോക്കറ്റ് എത്തിയത് കുക്കി മേഖലയായ ചുരാചന്ദ് പൂരിൽ നിന്നാണന്ന് മെയ്തയ് വിഭാഗം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം ശക്തമായതോടെ മേഖലയിൽ വ്യോമ നിരീക്ഷണമടക്കം കൂടുതൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ALSO READ: ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News