മണിപ്പൂരിൽ കലാപം മുറുകുന്നു; വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിപ്പൂരിൽ വരുന്ന രണ്ട് ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്പീക്കർ, ക്യാബിനറ്റ് മന്ത്രിമാർ, ബിജെപി എംഎൽഎമാർ എന്നിവർക്കൊപ്പം ഇന്നലെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. അതേസമയം ജിരിഭാം ഉൾപ്പെടെയുള്ള സംഘർഷ ബാധ്യത മേഖലകളിൽ നിരോധനനാഞ്ജ തുടരും. അതേ സമയം സംസ്ഥാനത്ത ക്രമസമാധാനം പുനസ്ഥാപിക്കാൻ കഴിയാത്തതിൽ മുഖ്യമന്ത്രി ബീരേൻ സിങ്ങിനെതിരെ ജനരോഷം ശക്തമമാകുന്നു. ആക്രമണം തുടരുന്ന മേഖലകളിൽ കനത്ത ജാഗ്രതയാണ്.

Also Read: ജലവിതരണതടസ്സം; എല്ലായിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്: മേയർ ആര്യ രാജേന്ദ്രൻ

കഴിഞ്ഞ ദിവസം സൈന്യം നടത്തിയ തിരച്ചിലില്‍ സ്‌നൈപ്പര്‍ റൈഫിളുകള്‍, ഗ്രനേഡുകള്‍, ലോംഗ് റേഞ്ച് റോക്കറ്റ് ബോംബുകള്‍ തുടങ്ങിയ ആയുധ ശേഖരം കണ്ടെടുത്തിരുന്നു. ആന്റി ഡ്രോണ്‍ സംവിധാനങ്ങളടക്കം വിന്യാസിച്ചാണ് സുരക്ഷഏര്‍പ്പെടുത്തിയിട്ടുള്ളത്. പട്രോളിംഗിനും ഏരിയല്‍ സര്‍വേ നടത്തുന്നതിനുമായി സൈനിക ഹെലികോപ്റ്റര്‍ വിന്യസിച്ചു. അതേ സമയം സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെതിരെ ജനരോഷം ശക്തമാണ്. ബീരേന്‍ സിങ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുക്കി-സോ വിഭാഗങ്ങള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. സംസ്ഥാനത്ത് അക്രമം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാരും മൗനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News