മലപ്പുറം മഞ്ചേരി നഗരസഭയിൽ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തു, പ്ലക്കാർഡുകളും നശിപ്പിച്ചു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തു. റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷവി എം സുബൈദക്ക് മുമ്പിൽ പ്ലക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടെ ഭരണകക്ഷിയിലെ കൗൺസിലർമാർ പ്രകോപിതരായി. പ്ലക്കാർഡുകൾ നശിപ്പിച്ചു. ഇടത് അംഗങ്ങളെ കയ്യേറ്റം ചെയ്തു. വനിതാ കൗൺസിലർമാരും അക്രമത്തിനിരയായി. പൊലീ എത്തിയാണ് ശാന്തമാക്കിയത്. ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക് ചെയർപേഴ്സൺ സസ്പെൻ്റ് ചെയ്തു. ഇടത് അംഗങ്ങൾ കൗൺസിൽ ഹാളിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here