കൂട്ടുകാര്‍ മദ്യപിച്ചെത്തി നാട്ടുകാരെ മര്‍ദ്ദിച്ചു; വിവാഹ പാര്‍ട്ടിയില്‍ സംഘര്‍ഷം, വരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് വഴയിലയില്‍ വിവാഹ സത്കാരത്തിനിടെ സംഘര്‍ഷം. വരന്റെ കൂട്ടുകാര്‍ മദ്യപിച്ചെത്തി നാട്ടുകാരെ മര്‍ദ്ദിച്ചു. നാട്ടുകാര്‍ക്കെതിരെ ബോംമ്പ് എറിഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ രാത്രിയോടെ പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗര്‍ റോഡില്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലാണ് സംഭവം. വിവാഹ സത്കാരത്തിനിടെ വരന്റെ കൂട്ടുകാര്‍ മദ്യപിച്ചെത്തി നാട്ടുകാരുമായി വാക്കേറ്റമായി. ഇതിനിടയില്‍ വരന്റെ കൂട്ടുകാരില്‍ ചിലര്‍ നാട്ടുകാരെ മര്‍ദ്ദിച്ചു.

നാട്ടുകാര്‍ തടഞ്ഞതോടെ മടങ്ങിപ്പോയ ഇവര്‍ തിരിച്ചെത്തി ബോംബെറിഞ്ഞു. സ്ത്രീകള്‍ അടക്കം 5 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വരന്‍ അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോത്തന്‍കോട് സ്വദേശികളായ ആകാശ്, വിജിന്‍, വിജിത്ത്, വിനീത് എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.

കസ്റ്റഡിയിലുള്ളവര്‍ക്കും  സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News