വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപണം; ഇടുക്കി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

ഇടുക്കി യൂത്ത് കോൺഗ്രസിലും പൊട്ടിത്തെറി. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറിച്ചാണ് കെഎസ്‍യു മുൻ ജില്ലാ പ്രസിഡണ്ട് ടോണി തോമസിനെ തോൽപ്പിച്ചത് എന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ട് ടോണി തോമസിനെ തോൽപ്പിച്ചാണ് യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാന്‍സിസ്‌ ദേവസ്യ തെരഞ്ഞെടുക്കപ്പെട്ടത്‌. ഡീന്‍ കുര്യാക്കോസ്‌ എംപിയെ അനുകൂലിക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ എ വിഭാഗത്തിന്റെ പ്രതിനിധിയാണ്‌ ഫ്രാന്‍സിസ്‌ ദേവസ്യ. എ ഗ്രൂപ്പിലെ തന്നെ റോയി കെ പൗലോസിനെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണ്‌ ടോണി.

Also Read; നീരാളിയുടെ മുന്നിലൂടെ നീന്തി യുവതി, ശാന്തനായി നീരാളിയും

34 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഫ്രാന്‍സിസ്‌ വിജയിച്ചത്‌. വോട്ടേഴ്‌സ്‌ലിസ്‌റ്റ്‌ അട്ടിമറിച്ചതാണ്‌ ടോണി രണ്ടാം സ്‌ഥാനത്തെത്താന്‍ കാരണമെന്നാണ്‌ റോയ്‌ കെ പൗലോസ്‌ വിഭാഗം പറയുന്നത്‌. ടോണിയുടെ അടുത്തയാളുകളുടെ വോട്ട്‌ പോലും ലിസ്‌റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ശിവറാം സിംഹ പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ശക്‌തമായ മത്സരമാണ്‌ നടന്നത്‌. അപരന്‍മാരെ വരെ നിര്‍ത്തുന്ന സാഹചര്യവുമുണ്ടായി. നിലവില്‍ രണ്ടാം സ്‌ഥാനത്തത്തിയ ടോണിക്ക്‌ അപരന്‍മാരായി പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരിച്ച കട്ടപ്പന സ്വദേശി ടോണി തോമസിന്‌ 60 വോട്ടും കാമാക്ഷി സ്വദേശി ടോണി തോമസിന്‌ 6 വോട്ടും ലഭിച്ചു. വലിയ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് റോയി കെ പൗലോസ്‌ പക്ഷം പറയുന്നത്.

Also Read; വിശന്ന് കരഞ്ഞ കുഞ്ഞിന്റെ വായിൽ മദ്യം ഒഴിച്ചും തലക്കടിച്ചും കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News