തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ കാസര്‍കോഡ് ബിജെപിയില്‍ തമ്മിലടി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോരും സംഘര്‍ഷവും. പാര്‍ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലാണ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്ത ശില്‍പ ശാലയിലായിരുന്നു പ്രതിഷേധം. ശില്പശാല തുടങ്ങും മുമ്പേ ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ.നവീന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറി. പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്തു.

ALSO READ:  പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനം നൽകി ബാല; സർപ്രൈസ് കണ്ട് അഭിനന്ദനവുമായി സൈബർ ലോകം

ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പരാജയപ്പടുത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു. ജില്ലയിലെ പ്രധാന നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ സജീവമല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് കാരണമെന്നാണ് സൂചന. കാസര്‍കോഡ് ബിജെപിക്കകത്തെ ഗ്രൂപ്പ്‌പോര് 2022 ഫെബ്രുവരിയില്‍ പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നത് വരെയെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കകത്തെ വിഭാഗീയ പരിഹരിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെ പി നേതൃത്വം.

ALSO READ: ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News