മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യുത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഹാരീസ് മുതൂരിൻ്റെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.

Also read:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും

ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷമായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തടഞ്ഞു. ഹൈവേ ഉപരോധിച്ചു പ്രതിഷേധിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മലപ്പുറം ഡി സി സി പ്രസിഡന്റ് വി.എസ് ജോയ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആരോപണങ്ങളിൽ നിന്ന് പി.വി. അൻവർ എം എൽഎ പിൻവാങ്ങിയാലും യൂത്ത് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News