മണിപ്പൂരില്‍ സംഘര്‍ഷം; തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്രവിഭാഗം

മണിപ്പൂരിന്റെ തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്ര വിഭാഗമായ ആരംഭായ് തെന്‍ഗോല്‍. സംസ്ഥാനത്തെ ബി. ജെ. പി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് ക്രൂര മര്‍ദ്ദനം അക്രമകാരികളില്‍ നിന്ന് ഏറ്റു വാങ്ങേണ്ടി വന്നു. അതെ സമയം ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിഘടന വാദ സംഘടന സംസ്ഥാന തലസ്ഥാനം പിടിച്ചെടുക്കുന്നത്.
മണിപ്പൂര്‍ ഇംഫാല്‍ താഴ് വരയുടെ നിയന്ത്രണം മെയ്തി തീവ്ര സംഘടനയായ ആറാംബോയ് തോങ്ങലിന്റെ കൈകളിലേക്ക് എത്തി എന്നുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. തുറന്ന വാഹനങ്ങളില്‍ ആയുധങ്ങളുമായി പരേഡ് നടത്തുന്ന തീവ്ര വിഭാഗങ്ങളുടെ വീഡിയോകള്‍ ഇന്നലെ പ്രചരിച്ചിരുന്നു.

Also Read: ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു

മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും ഇമ്ഫാല്‍ നഗരത്തിലെ കോട്ടയിലെത്തിച്ചു ഭീഷണിപ്പെടുത്തി. മണിപ്പൂരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണം ബിജെപി ആണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷനു ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ കെഎം മേഘ ചന്ദ്രയെയാണ് പ്രക്ഷോഭകാരികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയനത്തിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പരിക്കേറ്റു. കുക്കി സംഘടനകള്‍ക്കെതിരെയും ആസാം ഡ്രൈഫില്‍ എതിരെയും പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാ എംഎല്‍എമാരും പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുകയായിരുന്നുക്കുകയായിരുന്നു. അതേസമയം ഇന്നലെ ഇരുപങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രമസമാധാനം വഷളാകുമ്പോഴും ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ തുടരുന്ന മൗനം വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News