നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: അന്വേഷണത്തിന് അനുമതി തേടി പൊലീസ്

നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽനടന്ന പ്രതിപക്ഷ കൈയാങ്കളിയെപ്പറ്റി അന്വേഷിക്കാൻ അനുമതി തേടി പൊലീസ്. നിയമസഭാംഗങ്ങളുടെ മൊഴിയെടുക്കാനും സഭയ്ക്കകത്ത് അന്വേഷണം നടത്താനുമാണ് പൊലീസ് അനുമതിതേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്തുനൽകി.

സഭാ സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാൽ ഇക്കാര്യത്തിൽ തുടർനടപടികൾ എടുത്തിട്ടില്ല. ഇതേപ്പറ്റി ആലോചിക്കാൻ സ്പീക്കർ നിയമസഭയിലെ കക്ഷിനേതാക്കളുടെ യോഗം വിളിക്കാനും സാധ്യതയുണ്ട്. ഈ അന്വേഷണത്തിന് അനുമതി നൽകിയാൽ നിലവിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷനീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News