തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘർഷം, ഒൻപത് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും കോളേജിലെ മറ്റ് വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം നടന്നത്. വിദ്യാർത്ഥികൾ തമ്മിൽ തുറിച്ച് നോക്കിയെന്ന് പറഞ്ഞായിരുന്നു സംഘർഷം.
Also read:പത്തനംതിട്ട എം സി റോഡിൽ വാഹനാപകടം; ട്രാവൽ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്
പരസ്പരം തുറിച്ച് നോക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായി വെള്ളിയാഴ്ച കോളേജിലെ ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലെ റോഡിലുമായി വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ സിനാന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Also read:അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 60 കടകൾ അടച്ചുപൂട്ടി
സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ ഒൻപത് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുന്നതിന് കോളേജ് അദ്ധ്യാപകരെ ചുമതലപെടുത്തിയിട്ടുണ്ട്. കോളേജ് അധികൃതർ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ റോഡിൽ വച്ച് നടന്ന സംഘർഷത്തിൻ്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here