മണിപ്പൂരിൽ സംഘർഷം രൂക്ഷം; മരണം ആറായി

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ മരണം ആറായി. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. അക്രമം റൂക്ഷമായതോടെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് കഴിഞ്ഞ ദിവസം ക്യാബിനറ്റ് യോഗം വിളിച്ചു ചേർത്തിരുന്നു. മെയ്തയ് കുക്കി വിഭവങ്ങൾ തമ്മിലുള്ള ഡ്രോൺ ആക്രമണവും വർധിച്ചിരിക്കുകയാണ്.

Also Read: ‘കേരളാ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി മന്ത്രി സംസാരിച്ചത് പ്രതീക്ഷയോടെയും ആവേശത്തോടെയും’: മന്ത്രിയെ കണ്ട അനുഭവം പങ്കുവച്ച് ‘വാക് വിത്ത് ആൽബി’

ആദ്യമായി റോക്കറ്റ് ആക്രമണങ്ങളും ഡ്രോണാക്രമണങ്ങളും ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ഷെൽ ആക്രമണം ഉണ്ടായത്. സംഘർഷം ശക്തമായതോടെ മേഖലയിൽ വ്യോമ നിരീക്ഷണം അടക്കം കൂടുതൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News