എൻഡിഎ യിൽ തമ്മിലടി; തുഷാർ വെള്ളാപ്പള്ളിയുടെ കൺവെൻഷനിൽ പി സി ജോർജിന് ക്ഷണമില്ല

എൻഡിഎ കൺവെൻഷനിൽ പി സി ജോർജിന് ക്ഷണമില്ല. തുഷാറിൻ്റെ കൺവെൻഷനിൽ നിന്നാണ് പി സി ജോർജിനെ ഒഴിവാക്കിയത്. ജോർജും തുഷാറും തമ്മിൽ നേരത്തെ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ജോർജിനെ കൺവൻഷനിലേക്ക് ക്ഷണിച്ചിട്ടില്ല. സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന കൺവഷനിൽ നിന്നുമാണ് ജോർജിനെ ഒഴിവാക്കിയിരിക്കുന്നത്.

Also Read: ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകർ

തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിൽനിന്ന് ഉൾപ്പെടെ നേരത്തെ പി സി ജോർജ് വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതോടെ എൻഡിഎക്കുള്ളിൽ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.

Also Read: കോണ്‍ഗ്രസ് പുന:സംഘടനയില്‍ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ നേതാക്കള്‍

പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജ് അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി ഡി ജെ എസ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News