പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊടുത്തില്ല എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടിഎത്തി അക്രമംനടത്തിയതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ബുധനാഴ്ച്ച വൈകീട്ട് മൂന്ന് 5 മണിയോടെയാണ് മുക്കം മണാശേരിയിലെ പമ്പില്‍ സംഘര്‍ഷം അരങ്ങേറിയത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയോട് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന്ജീവനക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വിദ്യാര്‍ത്ഥി അക്രമംനടത്തുകയായിരുന്നുവെന്ന് പമ്പ് ഉടമ അശോകന്‍ പറഞ്ഞു.

സംഭവത്തില്‍ പമ്പ് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പമ്പ് ജീവനക്കാരന്‍ ബിജുവിന്പരിക്കേറ്റതായും പരാതിയിലുണ്ട്. അതേസമയം സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

Also Read: സ്‌കൂട്ടറിനു പിന്നില്‍ നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News