ലോക്സഭാ തെരഞ്ഞെടുപ്പ്; രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം. യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.

Also Read: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നു: മുഖ്യമന്ത്രി

കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും ഇത് പ്രഖ്യാപിക്കുവാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പേരുകൾ രേഖപ്പെടുത്തിയ കടലാസ് പ്രതിഷേധക്കാർ ബലമായി പിടിച്ചു വാങ്ങി ചുരുട്ടിയെറിഞ്ഞു. കൺവെൻഷൻ്റെ ഉദ്ഘാടകനായി എത്തിയ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലിൻ്റെ സാന്നിധ്യത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പിന്നീട് നേതാക്കൾ ഇടപ്പെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച ശേഷമാണ് ലിസ്റ്റ് അവതരിപ്പിച്ചത്.

Also Read: ‘കൈരളി മൈക്കുമായി ഇലക്ട്രൽ ബോണ്ട്, ഇലക്ട്രൽ ബോണ്ട്, എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല’; ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ ക്ഷുഭിതനായി കെ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News