മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം; വെടിവെക്കാന്‍ ഉത്തരവ്, കര്‍ഫ്യൂ പ്രഖ്യാപിച്ചു

സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ALSO READ: ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷം; മരണം നാല് കടന്നു, പരിക്കേറ്റവരിൽ പൊലീസുകാരും

സംഘർഷത്തിൽ 4 പേർകൊല്ലപ്പെട്ടിരുന്നു. 250 പേർക്ക് ആണ് പരിക്കേറ്റത്. ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിടും ചെയ്തു. ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയിലെ നാലായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.സംഘർഷത്തെ തുടർന്ന് നൈനിറ്റാൾ ജില്ലാഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ALSO READ: സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News